ബലാത്സം​ഗക്കേസിൽ സിദ്ദിഖിന് മുൻകൂർ ജാമ്യം; ഇര പരാതി നൽകിയത് സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമെന്ന് കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നൽകിയിരിക്കുന്നത്.

ഇര പരാതി നൽകിയത് സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണെന്ന് ചൂണ്ടിക്കാട്ടി, ഉപാദികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് പാസ്‌പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ക​ഴി​ഞ്ഞ ആ​ഴ്ച ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സി​ദ്ദി​ഖി​ൻറെ അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ്ത​ഗി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കേ​സ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ചി​രു​ന്ന​ത്. എന്നാൽ സി​ദ്ദി​ഖി​നെ​തി​രെ തെ​ളി​വു​ണ്ടെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും സ​ർ​ക്കാ​ർ കോടതിയിൽ വാ​ദിച്ചു. നേ​ര​ത്തെ, ബ​ലാ​ത്സം​ഗ കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ റി​പ്പോ​ർ​ട്ടി​ന് സു​പ്രീം​കോ​ട​തി​യി​ൽ സി​ദ്ദി​ഖ് മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ചാ​ണ് സം​സ്ഥാ​ന​ത്തി​ൻറെ റി​പ്പോ​ർ​ട്ടെ​ന്നും പ​രാ​തി​ക്കാ​രി ഉ​ന്ന​യി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ പോ​ലും പോ​ലീ​സ് പ​റ​യു​ന്നു​വെ​ന്നും ത​നി​ക്കെ​തി​രെ ഇ​ല്ലാ ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു സി​ദ്ദി​ഖി​ൻറെ വാ​ദം.

നടിയുടെ പരാതിയിൽ അറസ്റ്റിലായ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ നടൻ, ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

pathram desk 5:
Leave a Comment