കരുനാ​ഗപ്പള്ളിയിൽ കാണാതായ യുവതിയെ സുഹൃത്ത് പ്ലയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം പണിനടക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ടു; പ്രതി പിടിയിൽ

ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ സുഹൃത്ത് പ്ലയർകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുമായി അടുപ്പമുണ്ടായിരുന്ന അമ്പലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

ഈ ​മാ​സം ആ​റു​മു​ത​ലാ​ണ് വി​ജ​യ​ല​ക്ഷ്മി(48) യെ കാ​ണാ​താ​യ​ത്. 13ന് ​ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ കാ​രൂ​ർ സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ ജ​യ​ച​ന്ദ്ര​ൻ. ഇ​യാളും വി​ജ​യ​ല​ക്ഷ്മിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പോ​ലീ​സ് പറയുന്നു. ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിജയപ്പെട്ടത്. വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴാൻ എത്തുകയും അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടിൽ പോവുകയും ചെയ്തിരുന്നു. അവിടെവെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും തുടർന്ന് ജയചന്ദ്രൻ ഇവരെ കൊന്ന് കുഴിച്ചുമൂടുകയും ചെയ്താകാമെന്നാണ് പോലീസ് നിഗമനം.

ജ​യ​ച​ന്ദ്ര​ൻ പ്ല​യ​ർ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചാ​ണ് വി​ജ​യ​ല​ക്ഷ്മി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സിന്റെ പ്രാഥമിക കണ്ടെത്തൽ. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തെ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​നു​ള്ളിൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടതായി സംശയിക്കുന്നു.

പിന്നീട് പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നായി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ പ്ര​തി വി​ജ​യ​ല​ക്ഷ്മി​യു​ടെ ഫോ​ൺ ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ദൃ​ക്സാ​ക്ഷി മൊ​ഴി​യു​മാ​ണ് പ്ര​തി​യെ കു​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വിജയലക്ഷ്മി ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. ഇതിനിടെ വിജയലക്ഷ്മി പ്രതിയുമായി അടുപ്പത്തിലാവുകയായിരുന്നു.

കരുനാഗപ്പള്ളി പോലീസ് തിങ്കളാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പ്രാഥമികമായ പരിശോധനകൾ നടത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരും പോലീസ് നായ്ക്കളും ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തിയിട്ടുണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളു​മാ​യി അ​മ്പ​ല​പ്പു​ഴ​യി​ലെ​ത്തി മൃ​ത​ദേ​ഹ​ത്തി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തും.

pathram desk 5:
Related Post
Leave a Comment