ഞാൻ സൂപ്പർ സ്റ്റാറല്ല..!!! അവതാരകയെ വിലക്കി സൂര്യ..!! ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ലെന്നും സൂര്യ…

ചെന്നൈ: ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്തയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ഞങ്ങള്‍ക്ക് എല്ലായ്‍പ്പോഴും ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ എന്നും അത് രജനികാന്താണ് എന്നും സൂര്യ പറഞ്ഞു.

കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് സൂര്യയെ അവതാരക സൂപ്പർസ്റ്റാർ എന്ന് വിളിച്ച് സ്വാഗതം ചെയ്തത്. ‘ഞാൻ സൂപ്പർസ്റ്റാർ അല്ല. ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ല’ എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രജനികാന്തിനോടുള്ള നടന്റെ ബഹുമാനമാണ് ഈ വാക്കുകളിൽ കാണുന്നത് എന്ന് പലതും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

നിരക്ക് ഉയർത്തിയതിന് മുട്ടൻ പണി കിട്ടുന്നു…!! ജിയോ, എയർടെൽ, വിഐ കമ്പനികൾക്ക് വൻതോതിൽ വരിക്കാരെ നഷ്ടമായി…!!!

കങ്കുവയുടെ റിലീസ് നീട്ടിവെക്കാനുള്ള സൂര്യയുടെ തീരുമാനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘മെയ്യഴകന്‍’ എന്ന സിനിമയുടെ ഓഡിയോ ലേഞ്ച് വേദിയില്‍ വെച്ച് സൂര്യ തന്നെയാണ് രജനികാന്തിനോടുള്ള ആദരസൂചകമായി കങ്കുവ റിലീസ് മാറ്റുന്നതായി അറിയിച്ചതും. പിന്നാലെ വേട്ടയ്യന്റെ താങ്ക്സ് കാർഡിൽ സൂര്യയ്ക്ക് പ്രത്യേക നന്ദി പറഞ്ഞതും ആരാധകർക്കിടയിൽ ആഘോഷമായിരുന്നു.

ഓരോ മണിക്കൂറിലും 10 ഇന്ത്യക്കാർ പിടിയിലാകുന്നു..!!! അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിന് ഒരുവർഷംകൊണ്ട് 90,415 ഇന്ത്യക്കാർ പിടിയിലായി…!!! ഇതിൽ 50% ഗുജറാത്തുകാർ…!!! ദുബായ്, തുർക്കി വഴി ഉപേക്ഷിച്ച് ഇപ്പോൾ കാനഡ വഴി…!!

കേരളക്കരയിൽ പുഷ്പ മാനിയ…!! ഡിസംബർ 5 മുതൽ 24 മണിക്കൂറും പ്രദർശനം..!! ‘പുഷ്പ ദ റൂൾ’ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്

pathram desk 1:
Related Post
Leave a Comment