നിരക്ക് ഉയർത്തിയതിന് മുട്ടൻ പണി കിട്ടുന്നു…!! ജിയോ, എയർടെൽ, വിഐ കമ്പനികൾക്ക് വൻതോതിൽ വരിക്കാരെ നഷ്ടമായി…!!!

ന്യൂഡൽഹി: നിരക്ക് ഉയർത്തിയ ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടിയാകുന്നു. റിലയൻസ് ജിയോക്കും എയർടെലിനും വൊഡഫോൺ ഐഡിയക്കും വരിക്കാരെ വൻതോതിൽ നഷ്ടമായപ്പോഴും തല ഉയർത്തിപ്പിടിച്ച് ബിഎസ്എൻഎൽ. നിരക്കുകളുയർത്തിയ ടെലികോം കമ്പനികളുടെ നിലപാടിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് മാസമായി കൊഴിഞ്ഞുപോക്ക് തുടരുന്നത്.

ഓഗസ്റ്റിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ജിയോക്ക് 40 ലക്ഷവും എയർടെലിന് 24 ലക്ഷവും വരിക്കാരെ നഷ്ടമായി. വൊഡഫോൺ ഐഡിയക്ക് 18 ലക്ഷം പേരെയാണ് നഷ്ടമായത്. ജൂലൈയിൽ നിരക്ക് വർധന നടപ്പാക്കിയതിന് പിന്നാലെയാണ് കമ്പനികൾക്ക് വൻതോതിൽ തിരിച്ചടി നേരിട്ടത്.

നിരക്ക് വർധനയ്ക്ക് തയ്യാറാകാതിരുന്ന ബിഎസ്എൻഎല്ലിന് 25 ലക്ഷം ഉപഭോക്താക്കൾ കൂടി. ഇതോടെ ജിയോയുടെ ആഖെ ഉപഭോക്താക്കളുടെ എണ്ണം ഓഗസ്റ്റിൽ 471.74 ദശലക്ഷമായി. എയർടെലിൻ്റെ വരിക്കാർ 385 ദശലക്ഷവും വൊഡഫോൺ ഐഡിയയുടേത് 214 ദശലക്ഷവുമായി.

വരിക്കാരുടെ എണ്ണത്തിലെ ഇടിവ് സ്വകാര്യ കമ്പനികൾക്ക് വയർലെസ് സബ്സ്ക്രൈബർമാരുടെ എണ്ണം കുറയാനും കാരണമായി. ഇപ്പോഴും ടെലികോം വിപണിയുടെ 40 ശതമാനം ജിയോയുടെ കൈവശമാണ്. എയർടെലിന് 33 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. വൊഡഫോൺ ഐഡിയയുടേത് 18 ശതമാനമാണ്. ബിഎസ്എൻഎൽ നില മെച്ചപ്പെടുത്തി 7.84 ശതമാനത്തിലേക്ക് ഉയർന്നു.

ഈ നിയമം ഇന്ത്യയിൽ വരുമോ..? അനാവശ്യ കോളുകൾ വേണ്ട… ടെലി മാർക്കറ്റിങ് കോളുകൾ സമയ പരിധി പാലിക്കണം..!!! കർശന നിയന്ത്രണം ഏർപ്പെടുത്തി യു.എ.ഇ…!!! കമ്പനികൾക്ക് വൻതുക പിഴ…

ഓരോ മണിക്കൂറിലും 10 ഇന്ത്യക്കാർ പിടിയിലാകുന്നു..!!! അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിന് ഒരുവർഷംകൊണ്ട് 90,415 ഇന്ത്യക്കാർ പിടിയിലായി…!!! ഇതിൽ 50% ഗുജറാത്തുകാർ…!!! ദുബായ്, തുർക്കി വഴി ഉപേക്ഷിച്ച് ഇപ്പോൾ കാനഡ വഴി…!!

pathram desk 1:
Related Post
Leave a Comment