മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ മലവാഴി ചിത്രീകരണം കൊല്ലംകോട് ആരംഭിച്ചു…

മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ മലവാഴി എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു. സംവിധാനം ബോബൻ ഗോവിന്ദൻ. കഥ ഓ കെ ശിവരാജ് രാജേഷ് കുറുമാലി.
തിരക്കഥ, സംഭാഷണം രാജേഷ് കുറുമാലി.

കെ ബാബു നെന്മാറ എംഎൽഎ. ശ്രീ.കെ ഡി പ്രസന്നൻ ആലത്തൂർഎംഎൽഎ. കെ എൽ രമേശ് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ്. എന്നിവരായിരുന്നു സ്വിച്ച് ഓൺ കർമ്മത്തിന് സാക്ഷ്യം വഹിച്ചത്.പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയ്ക്ക് അടുത്തുള്ള മുടപ്പല്ലൂർ എന്ന ഗ്രാമപ്രദേശത്ത് ആയിരുന്നു ആദ്യത്തെ ലൊക്കേഷൻ. സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം ഷൂട്ടിംഗ് ആരംഭിച്ചു.കൊല്ലംകോട്,നെന്മാറ പരിസരപ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

മൃദുഭാവേ ദൃഢകൃത്യേ എന്ന ചിത്രത്തിനുശേഷം രാജേഷ് കുറുമാലി തിരക്കഥാ രചന നിർവഹിക്കുന്ന ചിത്രമാണ്. ഇന്നിന്റെ കാലഘട്ടത്തിൽ മണ്ണ്, പെണ്ണ്, കല,പൈതൃകം എന്നിവയെ ചൂഷണം ചെയ്യപ്പെടുന്ന മാഫിയകളോട് പടപൊരുതി ജീവിക്കേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

മുംബൈയിലെ തിയറ്റർ ആർട്ടിസ്റ്റ് ആയ ദേവദാസ് പ്രധാന വേഷം ചെയ്യുന്നു. സംസ്ഥാന അവാർഡ് ജേതാവ് സിജി പ്രദീപ് നായികയാവുന്നു. കൂടാതെ ഗുരുസോമ സുന്ദരം,സുന്ദര പാണ്ഡ്യൻ,മോഹൻ സിത്താര,രാജൻ പൂ ത്തറക്കൽ.പ്രവീൺ നാരായണൻ,പാച്ചു,ശാന്തകുമാരി,മാസ്റ്റർ ദേവനന്ദൻഎന്നിവർ അഭിനയിക്കുന്നു.

ലീഗോൾഡ് ഫിലിംസിന്റെ ബാനർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഡി യോ പി മധു അമ്പാട്ട് ആണ്. സംഗീതം മോഹൻസിത്താര. ഗാനരചന ഷമ്മു മാഞ്ചിറ.എഡിറ്റിംഗ് സുമേഷ് ബി ഡബ്ല്യു ടി.ആർട്ട് ബിനിൽ.കോസ്റ്റ്യൂമർ രശ്മി ഷാജൂൺ കാര്യാൽ. മേക്കപ്പ് പി എൻ മണി. കോഡിനേറ്റേഴ്സ്. സുരേഷ് പുത്തൻകുളമ്പ്,സോണി ഒല്ലൂർ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.ചീഫ് അസോസിയറ്റ് ഡയറക്ടർ ലിഗോഷ് ഗോപിനാഥ്. അസോസിയേറ്റ് ഡയറക്ടർ ശിവ രഘുരാജ്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് ബിബി കെ ജോൺ ,അജയ് റാം.,ഉബൈസ്. പ്രൊഡക്ഷൻ ഇൻ ചാർജ് പൂക്കടവാസു.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുജിത്ത് ഐനിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ ദില്ലി ഗോപൻ.സ്റ്റിൽസ് അജേഷ് ആവണി. പിആർഒ എം.കെ ഷെജിൻ.

ഒടുവിൽ കുറ്റസമ്മതം..? പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരിവയ്ക്കുന്നു…!! നവീൻ ബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്…!! കുടുംബത്തിൻ്റെ സങ്കടത്തിൽ പങ്കുചേരുന്നു… ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കുന്നതായി ദിവ്യ..!!!

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനില്‍നിന്ന് അത്യാധുനിക ആയുധങ്ങളും തുര്‍ക്കി നിര്‍മിത സിഗാന ആയുധവും…!!! ലോറന്‍സ് ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്ന് വെളിപ്പെടുത്തല്‍; നിരീക്ഷണത്തിനായി 6070 ആളുകളെ നിയോഗിച്ചു

pathram desk 2:
Related Post
Leave a Comment