30 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന് പരാതി..!!! അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം..!!! ലഹരിമരുന്നുകൾ ലഭിച്ചതായും പൊലീസ്…!!!

കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞനും യുവജനങ്ങളുടെ ഹരവുമായ ഡി.ജെ. അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം. കൊച്ചി ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച സംഗീത വിരുന്നിൽ ആയിരുന്നു മോഷണം. 30 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന് പൊലീസിന് പരാതി ലഭിച്ചു. മുളവുകാട് പൊലീസ് അന്വേഷണം തുടങ്ങി. ഇവിടെ നിന്നും ചില ലഹരിമരുന്നുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു.

ബോൾഗാട്ടി പാലസിലെ തുറന്ന ഗ്രൗണ്ടിൽ ആയിരങ്ങൾ പങ്കെടുത്ത ഷോയ്ക്കിടെയാണ് സംഭവമുണ്ടായത്. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അലൻ വാക്കറിനെ ഇന്നലെ നെഞ്ചേറ്റുകയായിരുന്നു കൊച്ചി. കൊച്ചിയിൽ നിന്നും പൂനെയിലേക്കാണ് ഇനി വാക്കർ വേൾഡിന്റെ പര്യടനം. ഒക്ടോബർ അവസാനം ഹൈദരാബാദിലെ സംഗീത നിശയോടെ താരം ഇന്ത്യയോട് വിടപറയും.

നവരാത്രി ആഘോഷ വേഷത്തിൽ അതിസുന്ദരിയായി മീനാക്ഷി…!!! കമൻ്റുകളുമായി ഏറ്റെടുത്ത് സോഷ്യൽമീഡിയ… ആരാധകർ കൂടുന്നു…!!!

ഐഫോണ്‍ 16 സീരീസിലെ മുഴുവന്‍ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു… !!! ആദ്യമായാണ് ആപ്പിളിൻ്റെ സ്ഥിരം നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് മാറി ഐഫോണ്‍ പ്രോ മോഡലുകള്‍ നിര്‍മിക്കുന്നത്…!!! കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ആരംഭിക്കും…

Sunburn Arena Ft. Alan Walker – Kochi music-shows Event Tickets Kochi mobile phone theft case registered police case bolgatty palace kochi

pathram desk 1:
Related Post
Leave a Comment