വീട്ടിലിരുന്ന് ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് കണ്ട് നിർമ്മാതാവ്…!!! ‘‘നന്ദി ഉണ്ട്….ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് നന്ദി ഉണ്ടെന്ന് ലിസ്റ്റിൻ സ്റ്റീഫൻ…!!! 150 ദിവസത്തെ ഷൂട്ടിങ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്‌ഷൻ, 8 വർഷത്തെ സ്വപ്നം…!!

കൊച്ചി: അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ. വീട്ടിലിരുന്ന് ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന വിഡിയോയാണ് ലിസ്റ്റിൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. സംവിധായകന്റെയും നിർമാതാവിന്റെയും നൂറിലധികം വരുന്ന ഒരു ടീമിന്റെയും സ്വപ്നങ്ങളും അധ്വാനവും ഒന്നുമല്ലാതാക്കുന്ന കാഴ്ചയാണ് ഈ കാണേണ്ടി വരുന്നതെന്ന് ലിസ്റ്റിൻ കുറിച്ചു.

‘‘നന്ദി ഉണ്ട്….ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ്. വീട്ടിൽ ഇരുന്ന് തിയറ്റർ പ്രിന്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു.

150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിങ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്‌ഷൻ, 8 വർഷത്തെ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സ്വപ്നം, ഇൻവസ്റ്റ് ചെയ്ത നിർമാതാക്കൾ, നൂറിലധികം വരുന്ന ടീമിന്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ…ഈ നേരവും കടന്നു പോവും.

കേരളത്തിൽ 90 ശതമാനം ‘എആർഎം’ കളിക്കുന്നതും 3D ആണ്, നൂറ് ശതമാനം തിയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ് , ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്.

20000 രൂപ നൽകി വിദ്യാർത്ഥികളെ വശത്താക്കുന്നു..!!! പുതിയ തട്ടിപ്പിൽ കുടുങ്ങി കേരളത്തിലെ വിദ്യാർത്ഥികൾ..!! സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സൈബർ തട്ടിപ്പുകാർക്ക് കൈമാറുന്നു… മധ്യപ്രദേശ് പൊലീസെത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി…!!! കോഴിക്കോട്ട് മാത്രം 20 വിദ്യാർത്ഥികൾ കുടുങ്ങി…

ഭർത്താവുമായുള്ള കുടുംബപ്രശ്നം പരിഹരിഹരിക്കാൻ ഭാര്യ നഗ്നപൂജ നടത്തണം..!! നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ

ജെസ്ന സലീമിൻ്റെ പിറന്നാൾ കേക്ക് മുറിക്കൽ…!!! ​ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ കേക്ക് മുറിക്കാനുള്ള ഇടമല്ല…!! സെലിബ്രിറ്റികളെ അനു​ഗമിച്ചുള്ള വീഡിയോ, വ്ലോ​ഗർമാരുടെ വിഡിയോ​ഗ്രാഫി എന്നിവ വിലക്കണം…!!! കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഹൈക്കോടതി

Nb: കുറ്റം ചെയ്യുന്നതും , ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ്.’’–ലിസ്റ്റിന്റെ വാക്കുകൾ.

നേരത്തെ ഒരു ട്രെയിൻ യാത്രികൻ മൊബൈലിൽ ഇതേ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങൾ സംവിധായകൻ ജിതിൻലാൽ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഹൃദയ ഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ്‌ ജിതിൻ ദൃശ്യം പങ്കുവച്ചത്. യാത്രക്കാരൻ ചിത്രം കാണുന്ന ദൃശ്യം സുഹൃത്താണ് അയച്ചു നൽകിയതെന്ന് ജിതിൻ പറഞ്ഞു. വ്യാജ പതിപ്പിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഭാഷകളുടെ വ്യാജ പകർപ്പും പുറത്തിറങ്ങിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പരാതി നല്‍കുമെന്ന് സെക്രട്ടറി ബി.രാകേഷ് പറഞ്ഞു.

ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണം..!! എല്ലാവരുമുണ്ടാകുന്നത് കൂടുതല്‍ പഠിക്കാനും പരിശീലിക്കാനും മികച്ച രീതിയില്‍ തൊഴിലെടുക്കാനും ജോലി സംസ്കാരം വളര്‍ത്താനും സാധിക്കും…!! വര്‍ക്ക് ഫ്രം ഹോം ജോലി രീതി അ‌വസാനിപ്പിച്ച് ആമസോൺ

‘Ajayante Randam Moshanam’ Leaks Online Producer Listin Stephen Reacts
Listin Stephen Tovino Thomas Malayalam Movie Malayalam Movie News

pathram desk 1:
Leave a Comment