മോദിക്ക് ഒരു കാഴ്ചപ്പാട് ഉണ്ട്, ഞാൻ അതിനോട് യോജിക്കുന്നില്ല എന്നുകരുതി ഞാൻ യഥാർഥത്തിൽ അദ്ദേഹത്തെ വെറുക്കുന്നില്ല.., ശത്രുവായി കാണുന്നില്ലെന്നും രാഹുൽ ഗാന്ധി

വാഷിങ്‍‌ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടൻ ഡിസിയിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിങ്ങൾ ചിലപ്പോൾ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ ഞാൻ യഥാർഥത്തിൽ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്. ഞാൻ അതിനോട് യോജിക്കുന്നില്ല. എന്നുകരുതി അദ്ദേഹത്തെ വെറുക്കുന്നുമില്ല. അദ്ദേഹത്തിന്റെയും എന്റെയും വ്യത്യസ്ത വീക്ഷണമാണ്.’’ രാഹുൽ പറഞ്ഞു.

‘‘ശരിക്കുപറഞ്ഞാൽ പലപ്പോഴും എനിക്കദ്ദേഹത്തോട് സഹാനുഭൂതി തോന്നാറുണ്ട്. അദ്ദേഹത്തെ ശത്രുവായി കാണുന്നില്ല. എനിക്കും അദ്ദേഹത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളോട് എനിക്ക് സഹാനുഭൂതിയും കരുണയും തോന്നുന്നു. അദ്ദേഹത്തിനെതിരെ ഞാൻ എന്ന നിലപാടിനേക്കാൾ എത്രയോ മികച്ചതാണ് എന്റെ രീതിയെന്ന് ഞാൻ കരുതുന്നു. മറിച്ച് എതിരാളിയായി കാണുക ക്രിയാത്മകമാണെന്ന് കരുതുന്നില്ല.’’ രാഹുൽ പറഞ്ഞു. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ യുഎസിൽ എത്തിയത്.

മുന്നിലും പിന്നിലുമുള്ള മാത്രം അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ പോരാ.. വശങ്ങളിലും വേണം..!! അത് പരിഹരിച്ചപ്പോൾ മൈക്ക് അനൗൺസ്മെന്റ് ഇല്ലെന്നതായി പിന്നത്തെ കണ്ടുപിടിത്തം..!! അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ… !! 70 ദിവസം കട്ടപ്പുറത്ത്.. യാത്രക്കാരില്ലെന്ന് റോബിൻ ബസ്സുടമ ഗീരീഷ്..!!

അടുത്ത മുഖ്യമന്ത്രി ആരായിരിക്കും..? മു.. എന്ന് ഉത്തരം…!! അതാരാണെന്ന് ചോദിച്ചപ്പോൾ മ.. മ.. രു.. രു.. മ.. മു.. എന്ന മറുപടി..!! മൂന്നാമതും എൽഡിഎപ് അധികാരത്തിൽ വരുമെന്ന് പ്രവാചകൻ പറഞ്ഞു…!! പരിഹാസവുമായി എം.മുകുന്ദൻ

‘ആഭാസം’ സിനിമയിൽ അഭിനയിച്ചവരെ കണ്ടപ്പോൾ മനസ്സിലായി… മലയാള സിനിയിൽ ഇപ്പോഴും ഭീകരവശമുണ്ട്..!! മോളുടെ പേടിയൊക്കെ സ്ക്രീൻ ടെസ്റ്റ് കഴിയുമ്പോ മാറുമെന്ന് സംവിധായകൻ..!! ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് ഉറപ്പ്..!! ഏഴാം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുമ്പോൾ ദുരനുഭവം..!!

pathram desk 1:
Related Post
Leave a Comment