ഓണം സ്വർണ്ണോത്സവം-2024 ന് മികച്ച പ്രതികരണം

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അവതരിപ്പിക്കുന്ന ഓണം സ്വർണ്ണോത്സവം-2024 മികച്ച പ്രതികരണമാണ് സ്വർണ്ണ വ്യാപാര മേഖലയിലുളവാക്കിയിട്ടുള്ളത്.
4745 സ്വർണ വ്യാപാരികൾ ഇതുവരെ കൂപ്പണുകൾ സ്വീകരിച്ച് ഉപഭോക്താക്കൾക്ക് നൽകി തുടങ്ങിയിട്ടുണ്ട്.7000 സ്വർണ്ണ വ്യാപാരികളെ അംഗമാക്കുക എന്നതാണ് ലക്ഷ്യം. രണ്ടേകാൽ കിലോ സ്വർണവും, 10 കിലോ വെള്ളിയും ആണ് ഉപഭോക്താക്കൾക്ക് സമ്മാനമായി നൽകുന്നത്. കേരളത്തിലെ എല്ലാ സ്വർണ്ണ വ്യാപാരികളും ചേർന്ന് സ്പോൺസർ ചെയ്യുന്നതാണ് ഓണം സ്വർണ്ണോത്സവം-2024. ഒക്ടോബർ 31 വരെയാണ് കാലാവധി.
AKGSMA അംഗങ്ങൾ ആയിട്ടുള്ള
വ്യാപാരികളല്ലാം ഇതിൻറെ പരിധിയിൽ വരുന്നതാണ്.
“സ്വർണ്ണം ആഭരണമായി അണിയുന്നതിന് മാത്രമല്ല എക്കാലത്തേക്കും ഉള്ള സമ്പാദ്യം കൂടിയാണ്” എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക
എന്നുള്ളതാണ് ലക്ഷ്യമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു.

pathram desk 2:
Leave a Comment