ദേശവ്യാപകമായി ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള ചർച്ചകൾക്ക് തുടക്കമായി

കൊച്ചി: സ്വർണ വ്യാപാര മേഖലയിൽ ദേശവ്യാപകമായി ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള ചർച്ചകൾക്ക് തുടക്കമായി. ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ പ്രമുഖരായ എല്ലാ ജ്വല്ലറി ഉടമകളും അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ സയ്യാം മെഹറ, വൈസ് ചെയർമാൻ രാജേഷ് റോക്കടെ, മുൻ ചെയർമാൻ നിതിൻ കണ്ടേൽവാൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ചെയർമാൻ എം.പി അഹമ്മദ്, ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ, തങ്കമയിൽ ജുവലറി ഉടമ ബിഎ. രമേശ്, വിശ്വ മോഹൻ,
വർഗീസ് ആലുക്കാസ്, ചുങ്കത്ത് ജ്വല്ലറി മാനേജിങ് ഡയറക്ടർ രാജീവ് പോൾ, ഹൈദരാബാദ് അസോസിയേഷൻ പ്രസിഡൻറ് അവിനാഷ് ഗുപ്ത, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ, കൽക്കട്ട അസോസിയേഷൻ പ്രസിഡൻറ് സുനിൽ പോധാർ, ചെന്നൈ അസോസിയേഷൻ പ്രസിഡൻറ് അശോക് കുമാർ ജയ്ൻ എന്നിവർ പ്രസംഗിച്ചു.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും യുണൈറ്റഡ് എക്സിബിഷൻ ചേർന്ന് നടത്തിയ കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയർ 2024 സമാപന ചടങ്ങുകൾ കെ ഐ ജെ എഫ് കൺവീനർ അഡ്വ. എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ യുണൈറ്റഡ് എക്സിബിഷൻ പ്രോജക്ട് ഹെഡ്
വി കെ. മനോജ്, സിഇഒ മോഹൻദാസ് എന്നിവർ സമീപം
pathram desk 2:
Related Post
Leave a Comment