സ്വർണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുത്: എകെജിഎസ്എംഎ

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം പ്രസിഡൻറ് ഡോ.ബി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ സെക്രട്ടറി കെ. സുരേന്ദ്രൻ, വർക്കിംഗ് പ്രസിഡണ്ട് അയമു ഹാജി, വർക്കി൦ഗ് ജനറൽ സെക്രട്ടറി സി.വി. കൃഷ്ണദാസ് സമീപം

തിരുവനന്തപുരം:സ്വർണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുതെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വർണ്ണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേബിൽ സമ്പ്രദായം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. 30 ഗ്രാം സ്വർണ്ണം വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ചെറിയ തൂക്കം മാത്രമാണ്.
വ്യാപാര ആവശ്യത്തിനായി മാത്രം കൊണ്ടുപോകുന്ന സ്വർണ്ണത്തിന് ഏറ്റവും കുറഞ്ഞ പരിധി 500 ഗ്രാമായി നിശ്ചയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വന്തം വ്യാപാരസ്ഥാപനത്തിൽ നിന്നും സ്റ്റോക്കിലുളള സ്വർണ്ണം SGST നിയമമനുസരിച്ചുള്ള എല്ലാ രേഖകളുമായി ഹാൾ മാർക്കിങ്ങ്, പോളിഷിംഗ്, സ്വർണ്ണം ഉരുക്കി കട്ടിയാക്കുന്നതിന്, നിർമ്മാണ ആവശ്യത്തിന് പണിശാലകളിലേക്ക് കൊണ്ടുപോകുന്ന സ്വർണ്ണം തുടങ്ങിയവ ഇ-വേബിൽ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന്
യോഗം ആവശ്യപ്പെട്ടു. ഇ-വേബിൽ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതും മറ്റെല്ലാ രേഖകൾ ഉണ്ടെങ്കിലും 200 ശതമാനം പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജൂലൈ 6,7,8 തീയതികളിൽ അങ്കമാലി ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന കേരള ഇന്റർനാഷണൽ ജ്വല്ലറി ഫെയറിലും ഓൾ ഇന്ത്യ ജ൦ & ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തിലും 5000 സ്വർണ വ്യാപാരികളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനം എടുത്തു.

സംസ്ഥാന പ്രസിഡൻറ് ഡോ.ബി.ഗോവിന്ദൻ അധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ، വർക്കിംഗ് പ്രസിഡണ്ട് അയമു ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി. കൃഷ്ണദാസ്,
വൈസ് പ്രസിഡന്റുമാരായ രത്നകല രത്നാകരൻ, നവാസ് പുത്തൻവീട്, പി.ടി. അബ്ദുറഹ്മാൻ ഹാജി, ബിന്ദു മാധവ്, ഹാഷിം കോന്നി, വിനീത് നീലേശ്വരം, സംസ്ഥാന സെക്രട്ടറിമാരായ എസ്. പളനി, ഗണേശൻ ആറ്റിങ്ങൽ, വി.എസ്. കണ്ണൻ, നസീർ പുന്നക്കൽ, സി.എച്ച്.ഇസ്മായിൽ, എൻ. വി. പ്രകാശ്, അബ്ദുൽ അസീസ് അപ്പോളോ, അരുൺ നായിക്, അബ്ദുൽ അസീസ് ഏർബാദ്, സക്കീർ ഹുസൈൻ, ബാബുരാജ് കാസർഗോഡ്, മുരളി പാലക്കാട്, യുണൈറ്റഡ് എക്സിബിഷൻസിന്റെ മേധാവി വി.കെ.മനോജ്,ഷിനോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

pathram desk 2:
Related Post
Leave a Comment