കേന്ദ്രമന്ത്രി സുരേഷ് ​ഗോപി തൃശൂരിൽ കാല് കുത്തും മുൻപേ ആദ്യ പണി കിട്ടിയത്..

തൃശൂർ: കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം സുരേഷ് ​ഗോപി തൃശൂരിലേക്ക് ഇന്നോ നാളെയോ എത്തും. പുതിയ കേന്ദ്ര മന്ത്രിയെ വരവേൽക്കാൻ എന്തായാലും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഉണ്ടാകാൻ സാധ്യതയില്ല. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ കാരണത്തിൽ തൃശ്ശൂർ കമ്മിഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റം നടപ്പിലായിരിക്കുന്നു. പൂരപ്രേമികളുടെയെല്ലാം ആവശ്യമാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്.
പുതിയ കമ്മീഷണറായി ആർ.ഇളങ്കോ സ്ഥാനമേൽക്കും. അങ്കിത് അശോകന് പുതിയ പോസ്റ്റിങ് നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.. നേരത്തേ തന്നെ അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് നടപടി വൈകിയത്.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് തർക്കമുണ്ടായിരുന്നു. പൂരത്തിന് എത്തിയ ജനങ്ങൾക്കൊന്നും സ്വരാജ് റൗണ്ടിലേക്ക് പോലും പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്കിത് അശോകന്റെ നേതൃത്വത്തിൽ വെടിക്കെട്ടുസ്ഥലത്തുനിന്ന്‌ ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കിയിരുന്നു.

രാത്രിയിലും കമ്മീഷണറുടെ നിയന്ത്രണങ്ങൾ തുടർന്നതോടെ തിരുവമ്പാടി ദേവസ്വം പൂരം ചടങ്ങുമാത്രമായി നടത്തി പ്രതിഷേധിക്കുകയും ചെയ്തു. പിന്നീട് സുരേഷ് ​ഗോപി ഉൾപ്പെടെ പ്രമുഖർ ഇടപെട്ട് ചർച്ച നടത്തിയ ശേഷം ഏറെ വൈകിയാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. രാവിലെ 7.15-ഓടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. പൂരത്തിന് ആനകൾക്ക് നൽകാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്ന് കമ്മിഷണർ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ അങ്കിത് അശോകനെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകി. എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന് അനുവാദം നൽകിയിരുന്നില്ല.

എന്തായാലും കമ്മീഷണർക്കെതിരേ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും വളരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസവും അങ്കിത് അശോകന്റെ സ്ഥലംമാറ്റം നടപ്പിലാകാത്തതിനെ കുറിച്ച് സുരേഷ് ​ഗോപി സൂചിപ്പിക്കുകയുണ്ടായി. എന്തായാലും കേന്ദ്രമന്ദ്രിയായി സ്ഥാനമേറ്റ്
സുരേഷ് ​ഗോപി തൃശൂരിലെത്തുമ്പോഴേക്കും കമ്മീഷണറെ സ്ഥലംമാറ്റിയിരിക്കുന്നു.

pathram:
Related Post
Leave a Comment