51,000 കടന്ന് സ്വർണവില കുതിക്കുന്നു; ഒരു പവൻ വാങ്ങാൻ 56,000 രൂപ

കൊച്ചി: സ്വർണവില ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6410 രൂപയും പവന് 600 രൂപ വർദ്ധിച്ച് 51,280 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.

ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും.
അന്താരാഷ്ട്ര സ്വർണ്ണവില കയറ്റം ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 212582 ടൺ സ്വർണ൦ ചരിത്രത്തിൽ ഇതുവരെ ഖനനം ചെയ്തിട്ടുണ്ട് . ഇതിൻറെ വില ഏകദേശം 65 ട്രില്യൻ ഡോളർ വരും.

ഈവർഷം മാത്രം 4440 രൂപ കൂടി

സ്വർണ്ണ വില അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് 1982 ഡോളറിൽ നിന്നും ഉയരാൻ ആരംഭിച്ചത് , ഉയർന്ന വില ആഗോള വൻകിട നിക്ഷേപകരെയും ചെറുകിട നിക്ഷേപകരെയും സ്വർണ്ണത്തിലുള്ള നിക്ഷേപക താത്പര്യം വർദ്ധിപ്പിച്ചിരിക്കുന്നു. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം, അതുപോലെ ഉയർന്ന ആഗോള ഡിമാൻഡ്, ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഒക്കെ സ്വർണ്ണവില ഉയരാൻ കാരണമായി.

സാങ്കേതികമായി വരുന്ന ചെറിയ തിരുത്തൽ വിലകളിൽ കൂടുതൽ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുന്നു. ഒരോ സാങ്കേതിക തിരുത്തലും നിക്ഷേപകർ വാങ്ങൽ അവസരമാക്കി മാറ്റുന്നതായി AKGSMA സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

2024 ജനുവരി 1
1 gram 5855
8 gram 46840

Today
1 gram 6410
8 gram 51280

Difference
1 gram 555
8 gram 4440

pathram desk 2:
Related Post
Leave a Comment