പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു. നാളെ മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നാലെ കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ലേഡീസ് ഹോസ്റ്റലും അടയ്ക്കാനും തീരുമാനമായി.

അതേസമയം, കേസിലെ പ്രതികളുമായി പൊലീസ് ക്യാമ്പസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. രഹന്‍, ആകാശ് എന്നീ പ്രതികളുമായാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. ഒന്നാംപ്രതി സിന്‍ജോയെ ഇന്നലെ വന്‍ പോലീസ് കാവലില്‍ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment