കേരളത്തിലെ പ്രമുഖ ബാങ്കിൽനിന്ന് ജീവനക്കാരൻ 28 കോടി രൂപ തട്ടിയെടുത്തു

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജീവനക്കാരന്റെ തട്ടിപ്പ്. ഒരു ശാഖയിലെ ഇടപാടുകാരന്റെ അക്കൗണ്ട് വഴി അസിസ്റ്റന്റ് മാനേജര്‍ പദവിയിലുള്ള രാഹുല്‍ 28 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കണക്കുകളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഡിസംബര്‍ 13നാണ് തട്ടിപ്പ് കണ്ടെത്തിയത്. അന്ന് തന്നെ റിസര്‍വ് ബാങ്കിനെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

പലസമയങ്ങളിലായി ബാങ്കിന്റെ ഒരു ഉപയോക്താവിന്റെ അക്കൗണ്ട് വഴിയാണ് 28.07 കോടി രൂപ തട്ടിയത്. ഇയാള്‍ക്കൊപ്പം മറ്റ് ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് ബാങ്കും പോലീസും അന്വേഷിച്ചു വരികയാണെന്നും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വ്യക്തമാക്കി.

ഡിസംബര്‍ 13നാണ് തട്ടിപ്പ് പുറത്തു വന്നതെങ്കിലും ഒറ്റയടിക്കല്ല ഇത്രയും തുക തട്ടിയെടുത്തിരിക്കുന്നതെന്നാണ് ബാങ്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഉപയോക്താക്കള്‍ക്ക് പണം നഷ്ടമാകാതിരിക്കാന്‍ പര്യാപ്തമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.

ഇന്ന് മാത്രം പവന് 800 രൂപ കൂടി,​ സ്വർണവില വീണ്ടും മുകളിലേക്ക്

pathram desk 1:
Leave a Comment