ധ്യാൻ ശ്രീനിവാസന്റെ ‘ചീന ട്രോഫി’ ! ‘ചൂടാറുംനേരം’ എന്ന ​ഗാനത്തിന്റെ മേക്കിങ് വീഡിയോ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്യുന്ന ‘ചീനട്രോഫി’യിലെ ‘ചൂടാറുംനേരം’ എന്ന ​ഗാനത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. ​ഗ്രാമീണത വിളിച്ചോതുന്ന ദൃശ്യങ്ങളോടൊപ്പം ഗാനത്തിന്റെ റെക്കോർഡിംങ് സെക്ഷൻ ഉൾപ്പെടുത്തിക്കൊണ്ട് ഒരുക്കിയ മേക്കിംങ് വീഡിയോ ഇതൊരു കോമഡി എന്റർടെയ്നർ സിനിമ ആണെന്ന സൂചന നൽകുന്നു.

ഡിസംബർ 8 ന് തീയറ്റർ റിലീസ് ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ​പ്രേക്ഷക ഹൃദയങ്ങളിൽ ആരവം സൃഷ്ടിക്കുന്ന വരികൾ അടങ്ങിയ ഈ ​ഗാനത്തിന് സൂരജ് സന്തോഷും വർക്കും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്. അനിൽ ലാൽ വരികൾ ഒരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് അഷ്ഠമൻ പിള്ളയാണ്.

സന്തോഷ് അണിമ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ ഫെയിം കെന്റി സിർദോ, ഷെഫ് സുരേഷ് പിള്ള, ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രസംയോജനം: രഞ്ജൻ എബ്രഹാം, പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, വസ്ത്രാലങ്കാരം: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനൽ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.

pathram desk 2:
Related Post
Leave a Comment