കാറിനുള്ളിൽ സിനിമ– സീരിയൽ താരം മരിച്ച നിലയിൽ

കാറിനുള്ളിൽ സിനിമ– സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്. രാത്രി എട്ടരയോടയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11ന് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു.

പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി എസ്എച്ച്ഒ സുവർണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി തുടർനടപടി സ്വീകരിച്ചു.

അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്..

pathram desk 2:
Leave a Comment