നിങ്ങള്‍ക്ക് ലഭിച്ചോ ഈ അപ്‌ഡേഷന്‍? പുതിയ പുതിയ അപ്‌ഡേറ്റുമായി വീണ്ടും ഉപഭോക്താക്കളെ ഞെട്ടിച്ച് വാട്ട്‌സാപ്പ്

പുതിയ പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് . നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നല്‍കാനാവുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് സൂചന. വിഡിയോയും ചിത്രവും സ്‌ക്രീനിലെ കാഴ്ചയിലിരിക്കുമ്പോള്‍ തന്നെ ഉടനടി റിപ്ലൈ അറിയിക്കാന്‍ ഈ അപ്‌ഡേറ്റിനുശേഷം സാധിക്കും. മെസെജിങ്ങിലെ തടസം ഒഴിവാക്കുകയാണ് ലക്ഷ്യം.

കൂടാതെ വാട്ട്‌സാപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകളിലെ പച്ച ചെക്ക് മാര്‍ക് ഉടനെ നീലയാക്കും. വാട്ട്സാപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കൊണ്ടുവരുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. 24 മണിക്കൂറും പരമാവധി രണ്ട് ആഴ്ചയും വരെ തിരഞ്ഞെടുക്കാം. പണമിടപാട് നടത്താനുള്ള അപ്‌ഡേറ്റ് വാട്ട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്‌സാപ്പില്‍ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ട്.

പുതിയ അപ്‌ഡേറ്റിലൂടെ വാട്ട്‌സാപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് അവര്‍ നല്കുന്ന സേവനങ്ങള്‍ക്കുള്ള തുക വാട്ട്‌സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാന്‍ പ്രത്യേക സൗകര്യവും കമ്പനി അവതരിപ്പിച്ചു. യുപിഐ ഇടപാടിന് പുറമെ പേയു, റേസര്‍ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിങ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും വാട്ട്‌സാപ്പിലൂടെ പണമിടപാടുകള്‍ നടത്താം. വാട്ട്‌സാപ്പ് വഴി ഇന്ത്യന്‍ വാണിജ്യ സ്ഥാപനങ്ങളുമായി പണമിടപാട് നടത്തുക എന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്ന് സാരം.

ചാനലുകളുമായി വാട്ട്‌സാപ്പ് എത്തിയിരുന്നു. വാട്ട്‌സാപ്പ് ചാനലുകള്‍ ഒരു വണ്‍-വേ ബ്രോഡ്കാസ്റ്റ് ടൂളാണ്. കൂടാതെ വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തികള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍, സിനിമതാരങ്ങള്‍ എന്നിവരുടെ അപ്ഡേറ്റുകള്‍ ചാനലുകള്‍ വഴി അറിയാനാകും. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി നിരവധി പേരാണ് ഇതിനകം ചാനല്‍ ആരംഭിച്ചത്.

സൂക്ഷിച്ചോളൂ… ഇല്ലെങ്കില്‍ പണി കിട്ടും ഓഗസ്റ്റില്‍ ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് പൂട്ടികെട്ടിയത് 74 ലക്ഷം അക്കൗണ്ടുകള്‍

pathram desk 1:
Related Post
Leave a Comment