ദേശീയ സ്റ്റാർട് അപ് പുരസ്കാരം സ്വന്തമാക്കി മാഹിയിലെ ആരോഗ്യ സേവന കേന്ദ്രമായ എംഎംസി

മാഹിയിലെ ആരോഗ്യ സേവന കേന്ദ്രമായ എംഎംസിക്ക് ദേശീയ സ്റ്റാർട് അപ് പുരസ്കാരം ലഭിച്ചു. ജനറൽ മെഡിസിൻ , ഓർത്തോ , ഡെർമറ്റോളജി , ഇ എൻ ടി , ഗൈനക്കോളജി , നെഫ്രോളജി , യൂറോളജി , കാർഡിയോളജി , പീഡിയാട്രിക്സ് , റേഡിയോളജി തുടങ്ങി എല്ലാ സ്പെഷാലിറ്റി ഡിപ്പാർട്ട്മെന്റുകളുടെയും ഒ പി വിഭാഗത്തിൽ വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ഡോക്ടർമാരുടെ സേവനങ്ങളൾക്ക് അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയ സ്റ്റാർട്ട് അപ് സംരംഭം എന്ന നിലക്കാണ് മാഹി എം എം സിക്ക് ദേശീയ സ്റ്റാർട്ട് അപ് പുരസ്കാരം ലഭിച്ചത് .

വിപുലമായ രീതിയിലുള്ള മെഡിക്കൽ ലാബോറോട്ടറി സൗകര്യം , ഡിജിറ്റൽ എക്സറേ , ഇ സി ജി , എക്കോ കാർഡിയോഗ്രാം , അൾട്രാ സൗണ്ട് സ്കാൻ , ഫിസിയോതെറാപ്പി , സൗജന്യ കമ്പ്യൂട്ടർ കണ്ണ് പരിശോധന തുടങ്ങിയ സംവിധാനങ്ങളോടൊപ്പം മാഹിയിലും സമീപ പ്രദേശങ്ങളിലുമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെയും മാഹി എം എം സി പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു.അനീമിയ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മാഹി എം എം സിയുമായി സഹകരിച്ച് അടുത്തിടെ അഴിയൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി .

ആരോഗ്യ സേവനമേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്ക് സ്റ്റാർട്ട് അപ് പുരസ്കാരം മുംബൈ സിഡ്‌കോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ജനറൽ മാനേജർ ആനന്ദ് ചാരിയിൽ നിന്ന് എം എം സി ചെയർമാൻ മൻസൂർ പള്ളൂർ ഏറ്റുവാങ്ങി .ടി ക്യു വി മാനേജിംഗ് ഡയറക്ടറും സ്റ്റാർട് അപ് അവാർഡ് ജൂറി ചെയർമാൻ കേതൻ വക്കാരിയയും ചടങ്ങിൽ പങ്കെടുത്തു .

മെഡിക്കൽ സേവന രംഗത്തെ മികവിനുള്ള ദേശീയ സ്റ്റാർട്ട് അപ് അവാർഡ് , മുംബയിൽ, MSME കോൺഫറൻസിൽ വെച്ച് മാഹി മെഡിക്കൽ & ഡയഗ്‌നസ്റ്റിക് സെന്ററിന് വേണ്ടി ചെയർമാൻ മൻസൂർ പള്ളൂർ, ബോംബെ സ്‌റ്റോക്‌ എക്സ്ചേഞ്ച് ജനറൽ മാനേജർ ആനന്ദ് ചാരിയിൽ നിന്ന് ഏറ്റ് വാങ്ങുന്നു .
pathram desk 2:
Leave a Comment