വിഴിഞ്ഞം തുറമുഖനിര്‍മാണം പുനരാരംഭിക്കാന്‍ശ്രമം; സംഘര്‍ഷം, പോലീസുകാര്‍ക്കടക്കം പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിതെതിരെ ഇന്നും പ്രതിഷേധം. പോലീസുമായി സമരക്കാര്‍ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.

പോലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തതരത്തിലുള്ള ആള്‍ക്കൂട്ടമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു.

രാവിലെ പത്തരയോടെ തുറമുഖനിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായി. ടോറസ് ലോറിയില്‍ നിര്‍മ്മാണസാമഗ്രികള്‍ എത്തിച്ചപ്പോള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ തടയുകയായിരുന്നു. പിന്നാലെ, തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്നവര്‍ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

തുറമുഖനിര്‍മ്മാണം തടസ്സപ്പെടുത്താതെ സമരം തുടരാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറിലാണ് പോലീസുകാര്‍ക്കുള്ളപ്പെടെ പരിക്കേറ്റത്. സംഘര്‍ഷത്തിലുള്ളവര്‍ സമരപന്തലിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ട് സംയമനനീക്കവുമായി വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

പദ്ധതി പ്രദേശത്തേക്ക് ടോറസ് ലോറികള്‍ കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പദ്ധതിയെ എതിര്‍ക്കുന്നവര്‍. വാഹനം കടത്തിവിടണമെങ്കില്‍ സമരപന്തല്‍ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇത് സമരക്കാര്‍ പ്രതിരോധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ലോറികള്‍ക്ക് മുന്നില്‍ കിടന്നും പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ അവിടെനിന്നും മാറ്റി. നിര്‍മ്മാണാവശ്യത്തിനുള്ള പാറക്കല്ലുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിലിരുന്നു കിടന്നും പ്രതിഷേധിച്ചു

തോറ്റാല്‍ അര്‍ജന്റീന ലോകകപ്പിന് പുറത്ത് ;അര്‍ജന്റീനയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം

pathram:
Leave a Comment