നയൻതാര ക്ഷണിച്ചു, ഞാൻ പോയില്ല, വേണ്ടെന്ന് വച്ചു- ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക. നിവിൻ പോളിയും പ്രധാനവേഷത്തിലെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു നയൻതാരയുടെ വിവാഹം. ചടങ്ങിൽ മലയാള സിനിമയിൽ നിന്ന് ദിലീപ്, സത്യൻ അന്തിക്കാട് തുടങ്ങിയവർ മാത്രമാണ് പങ്കെടുത്തത്.

ഇതാണ് ഇരട്ടച്ചങ്ക്…!!! യൂത്ത് കോൺ​ഗ്രസുകാർ വിമാനത്തിൽ കയറിയത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ… വിമാനത്തിൽവച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോയെന്നും മുഖ്യമന്ത്രി…

വിവാഹത്തിന് നയൻതാര ക്ഷണിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് രസകരമായി പ്രതികരിക്കുകയാണ് ധ്യാൻ. എന്നെ വിവാഹത്തിന് വിളിച്ചിരുന്നു, ഞാൻ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു- ധ്യാൻ പറഞ്ഞു.

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി

പ്രകാശം പറക്കട്ടെ എന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ധ്യാനാണ്.
ലൗ ആക്ഷൻ ഡ്രാമയിൽ നിന്ന് വളരെ വ്യത്യസ്തമായ ചിത്രമാണിതെന്ന് ധ്യാൻ പറഞ്ഞു.

ലൗ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തപ്പോൾ എനിക്കൊരു ചീത്തപ്പേരുണ്ടായിരുന്നു. അതിൽ ഒരുപാട് കള്ളുകുടിയും ബാറുമെല്ലാം ഉണ്ടായിരുന്നു. സെൻസർ ബോർഡ് ഓഫീസറും ഇതെന്നോട് പറഞ്ഞു. കാലം തെറ്റി ഇറങ്ങിയ സിനിമയാണത്. ഞാൻ നിവിൻ പോളി, നയൻതാര എന്നിവരുടെ കോമ്പിനേഷനാണ് മാർക്കറ്റ് ചെയ്തത്. ഇനിയെഴുതുമ്പോൾ അൽപ്പം റിയലിസ്റ്റിക് ചിത്രമായിരിക്കണമെന്ന് തോന്നി. അതൊരു മന:പൂർവ്വമായ തീരുമാനമായിരുന്നു. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണിത്- ധ്യാൻ പറഞ്ഞു.

pathram desk 1:
Leave a Comment