ഇതാണ് ഇരട്ടച്ചങ്ക്…!!! യൂത്ത് കോൺ​ഗ്രസുകാർ വിമാനത്തിൽ കയറിയത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ… വിമാനത്തിൽവച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോയെന്നും മുഖ്യമന്ത്രി…

കണ്ണൂരിൽനിന്നു പുറപ്പെട്ട വിമാനത്തിൽ കയറിപ്പറ്റിയ യൂത്ത് കോൺഗ്രസുകാരെ വിലക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി തന്നെ നിർദേശിച്ചതായി വിവരം. സംശയകരമായ നിലയിൽ ടിക്കറ്റെടുത്ത് 3 പേർ കയറിയ കാര്യം വിമാനത്താവള അധികൃതരും സുരക്ഷാ ചുമതല ഉള്ളവരും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്തു ചെയ്യണമെന്നു ചോദിക്കുകയും ചെയ്തു.

എന്നാൽ ആർസിസിയിൽ പോകാനായി ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരെ തടയേണ്ട കാര്യമില്ലെന്നാണു മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടത്. വിമാനത്തിനുള്ളിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് ആരാഞ്ഞ നേതാക്കളോടാണു മുഖ്യമന്ത്രി ഇക്കാര്യം പങ്കുവച്ചത്.

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി

എന്നാൽ വിമാനയാത്ര സുരക്ഷിതമല്ലാതാകുന്ന സാഹചര്യം ആരു സൃഷ്ടിച്ചാലും നിർഭാഗ്യകരമാണെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കു നേരെ വന്നവരെ ജയരാജൻ തടയുകയാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. വിമാനത്തിനുള്ളിൽ പരസ്പരം പ്രശ്നം ഉണ്ടാക്കുന്ന രീതി എങ്ങനെ അനുവദിക്കാൻ കഴിയും? അതു യാത്രക്കാരിൽ ആകെ ഉണ്ടാക്കുന്ന ആശങ്ക മനസ്സിലാക്കണം. ഇങ്ങനെ ഒരു നടപടി യാദൃച്ഛികമെന്ന് അവഗണിക്കാൻ കഴിയുന്നതല്ല. റീജനൽ കാൻസർ സെന്ററിൽ പോകാനെന്ന പേരിൽ അവസാന നിമിഷം ടിക്കറ്റെടുത്ത് ഇത്രയും ചെയ്യുന്നതു നിസ്സാരമല്ല. ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. പ്രതിഷേധക്കാരിൽ ഒരാൾ പല കേസുകളിലും പെട്ടയാളാണ് എന്നാണു വിവരമെന്നും അദ്ദേഹം എൽഡിഎഫ് യോ​ഗത്തിൽ പറഞ്ഞു.

പാർട്ടി ഓഫിസുകൾക്കെതിരായുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഓഫിസുകളെയും രാഷ്ട്രീയ പ്രവർത്തകരുടെ വീടുകളെയും വെറുതേ വിടണം. അതിനു വിരുദ്ധമായ പ്രവൃത്തികൾ തടയണമെന്ന കാനത്തിന്റെ നിർദേശം പൊതുവിൽ യോഗം അംഗീകരിച്ചു.

പത്താം ക്ലാസ് ജയിച്ചവർക്ക് റെയിൽവേയിൽ അവസരം

KEY WORDS: Chief minister allows youth congress members to board plane

pathram:
Related Post
Leave a Comment