ഒരു ഭീകരവാദിയെപൊലെ എന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു; പൊട്ടിക്കരഞ്ഞ്, കുഴഞ്ഞു വീണ് സ്വപ്ന

മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞുവീണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. സ്വപ്നയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംസാരിക്കുന്നതിനിടെ സ്വപ്ന വിതുമ്പിയിരുന്നു.

ഇടനിലക്കാരൻ ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ ഇന്ന് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന പറഞ്ഞു. ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജിനെതിരെ കേസെടക്കുന്നില്ല. ഒരു ഭീകരവാദിയെപൊലെ എന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നത് എന്തിനെന്നും അവർ ചോദിച്ചു. രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി സ്വപ്ന സുരേഷ് വാർത്താസമ്മേളനത്തിനിടെ സ്വപ്ന കുഴഞ്ഞുവീണു.

സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. ആര്‍. കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്. മതനിന്ദ ആരോപിച്ചാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖകളിൽ സ്വപ്നയുടെ അഡ്വേക്കേറ്റിനെതിരേ കേസെടുക്കുമെന്ന് വ്യക്തമായി പറയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. (വീഡിയോ https://pathramonline.com/ )

കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇസ്ലാം മതവിശ്വാസികളെ അവഹേളിക്കുന്നതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പേലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 294 എ എന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി.ആര്‍. നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അടക്കം വിശദമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

നേരത്തെ, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോയാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതിനുപിന്നാലെയാണ് സംഭവം വ്യാജമാണെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചിരുന്നു.

ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാര്‍ട്ടിപ്രവര്‍ത്തകയുടെ കുളിമുറിയില്‍; ഫോണ്‍ വീണു, ആളെ പിടികിട്ടി

pathram:
Leave a Comment