ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാര്‍ട്ടിപ്രവര്‍ത്തകയുടെ കുളിമുറിയില്‍; ഫോണ്‍ വീണു, ആളെ പിടികിട്ടി

പാലക്കാട്: കുളിമുറിയില്‍ ഒളിക്യാമറവെച്ച സംഭവത്തില്‍ പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെയാണ് സി.പി.എം. ഏരിയ കമ്മിറ്റി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നതായും നേതാക്കള്‍ അറിയിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ക്യാമറവെച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ പരാതി. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

ഷാജഹാന്റെ വീടിനുസമീപം ആണ് പാർട്ടി സഖാവായ വീട്ടമ്മയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഇവർക്ക് എന്ത് സഹായത്തിനും ഓടിയെത്തുന്ന വ്യക്തി കൂടിയായിരുന്നു ഷാജഹാൻ.

രാത്രി പത്തുമണിയോടെ വീട്ടമ്മ കുളിക്കുന്നതിനിടയിൽ ചില ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരു മൊബൈൽ ഫോൺ കണ്ടെത്തിയത്. പരിഭ്രാന്തയായ വീട്ടമ്മ പുറത്തിറങ്ങി സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വിളിക്കുകയായിരുന്നു. അപ്പോഴാണ് കുളിമുറിക്ക് പിറകിൽ നിന്നും ഷാജഹാന്റെ ഫോണിൽ നിന്നും റിങ്ടോണായ ‘ചോര വീണ മണ്ണിൽ നിന്ന്..’ എന്ന പാട്ടു കേൾക്കുന്നത്.

രാത്രി പത്തുമണിയോടെ വീട്ടമ്മ കുളിക്കുന്നതിനിടയിൽ ചില ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരു മൊബൈൽ ഫോൺ കണ്ടെത്തിയത്. പരിഭ്രാന്തയായ വീട്ടമ്മ പുറത്തിറങ്ങി സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വിളിക്കുകയായിരുന്നു. അപ്പോഴാണ് കുളിമുറിക്ക് പിറകിൽ നിന്നും ഷാജഹാന്റെ ഫോണിൽ നിന്നും റിങ്ടോണായ ‘ചോര വീണ മണ്ണിൽ നിന്ന്..’ എന്ന പാട്ടു കേൾക്കുന്നത്.

സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരാണ് വീട്ടമ്മയും കുടുംബവും. വിവരമറിഞ്ഞെത്തിയ സിപിഎം നേതാക്കള്‍ തന്നെയാണ് ഷാജഹാനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചത്. സൗത്ത് പൊലീസ് കേസെടുത്തു. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങളുണ്ടോ എന്നതുള്‍പ്പെടെ വിശദമായി പരിശോധിക്കും. അതേസമയം ഷാജഹാനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം അറിയിച്ചു.

കുളിമുറിയുടെ ജനലിന് സമീപം ഒരുനിഴല്‍ കണ്ടതോടെ സംശയം തോന്നിയതെന്നും തുടര്‍ന്ന് നോക്കിയപ്പോളാണ് എയര്‍ഹോളിലൂടെ കൈകള്‍ വരുന്നതും മൊബൈല്‍ഫോണ്‍ വെയ്ക്കുന്നതും കണ്ടതെന്നും പരാതിക്കാരിയായ വീട്ടമ്മ പ്രതികരിച്ചു. ‘ഒരാള്‍ കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഞെട്ടലുണ്ടായി. ആ ഞെട്ടലില്‍നിന്ന് ഇപ്പോഴും മുക്തമായിട്ടില്ല. ഉള്ളില്‍ വിങ്ങിപ്പൊട്ടിയാണ് ഇപ്പോഴും പ്രതികരിക്കുന്നത്’- വീട്ടമ്മ പറഞ്ഞു.

ദൃശ്യം പകര്‍ത്താനുള്ള ശ്രമം കണ്ട് വീട്ടമ്മ ബഹളംവെച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. ഓടിരക്ഷപ്പെട്ടയാളുടെ പിന്‍വശം മാത്രമാണ് പരാതിക്കാരി നേരിട്ടുകണ്ടത്. എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫോണ്‍ നിലത്തുവീണിരുന്നു. ഇത് കിട്ടിയതോടെ സമീപവാസിയും പാര്‍ട്ടി നേതാവുമായ ഷാജഹാനെ സഹായത്തിനായി വിളിച്ചു. അപ്പോഴാണ് നിലത്തുനിന്ന് കിട്ടിയ ഫോണ്‍ ബെല്ലടിക്കുകയും ഇത് ഷാജഹാന്റെ ഫോണാണെന്ന് മനസിലാവുകയും ചെയ്തത്. ഇതോടെ പരാതിക്കാരി പാര്‍ട്ടിയെ വിവരമറിയിക്കുകയായിരുന്നു. കേസില്‍നിന്ന് പിന്മാറരുതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശമെന്നും കേസില്‍ പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയുമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പരാതിക്കാരി പ്രതികരിച്ചു.

ഉയര്‍ന്ന കൊളസ്ട്രോള്‍ ശരീരത്തിന്‍റെ മൂന്നിടങ്ങളില്‍ വേദനയ്ക്ക് കാരണമാകാം

അതേസമയം, പ്രതിയായ ഷാജഹാന്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസിന്റെ പ്രതികരണം. പാലക്കാട് സൗത്ത് പോലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പരാതിക്കാരി സമര്‍പ്പിച്ച പ്രതിയുടെ മൊബൈല്‍ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു

pathram:
Leave a Comment