കോവിഡ് ചൈനയില്‍ വ്യാപിക്കുന്നു, ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു…

ബീജിംഗ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു. ചൈനയില്‍ സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗെയിംസ് മാറ്റിവച്ച വിവരം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൈനയിലെ ഹാങ്‌ഴൂവിലാണ് 19ാമത് ഏഷ്യന്‍ ഗെയിംസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഗെയിംസ് മാറ്റിവച്ചതായി ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

pathram:
Related Post
Leave a Comment