ജീവന് ഭീഷണിയില്ലെന്ന് മഞ്ജു പറയുന്നില്ല…, പരാതി എളമക്കരയില്‍ എത്തിയതെങ്ങനെ..? സനല്‍കുമാര്‍ ശശിധരന്‍ ചോദിക്കുന്നു…

കൊച്ചി: തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സ്റ്റേഷന്‍ ജാമ്യം വേണ്ടെന്നും തനിക്ക് ചില കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കാനുണ്ടെന്നും സനല്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അതെക്കുറിച്ച് മഞ്ജു പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഞാന്‍ മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നത് സത്യമാണ്. മഞ്ജുവിനെ ഒരുപാട് വട്ടം കാണാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല- സനല്‍കുമാര്‍ പറഞ്ഞു.

എളമക്കരയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് എങ്ങിനെയാണെന്ന് തനിക്കറിയില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു.

കേസെടുത്തതായി എന്നെ ആരും വിളിച്ച് അറിയിച്ചില്ല. പോലീസ് ബന്ധപ്പെട്ടിട്ടില്ല. അറസ്റ്റ് ചെയ്ത രീതിപോലും നിയമവിരുദ്ധമാണ്. എനിക്ക് സ്‌റ്റേഷന്‍ ജാമ്യം വേണ്ട. കോടതിയില്‍ ഏതാനും കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ട്- സനല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment