നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ചിന് ഇത് നിര്‍ണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് അവശേഷിക്കുന്നത് ഒരു മാസം കൂടി. മേയ് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണവും ദിലീപ് ഒന്നാം പ്രതിയായുള്ള വധഗൂഢാലോചന കേസിലെ അന്വേഷണവും രണ്ട് സംഘങ്ങളായി ദ്രുതഗതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് െ്രെകം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായത്. അതോടെ അന്വേഷണം മന്ദഗതിയിലായി.

പുതിയ മേധാവി സ്ഥാനമേറ്റ ശേഷം വെള്ളിയാഴ്ചയാണ് കേസിന്റെ അവലോകനം നടന്നത്. അതുവരെയുള്ള ഒരാഴ്ചയിലധികം കേസന്വേഷണം മെല്ലെപ്പോക്കിലായിരുന്നു. സുപ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുമ്പോഴാണ് അന്വേഷണത്തില്‍ ഇടവേള വന്നത്.
വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നീക്കം; കീഴടങ്ങുമെന്ന പ്രതീക്ഷയില്‍ പോലീസ്

സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയുടെ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ ആപ്പിള്‍ ഐമാക് കംപ്യൂട്ടറിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ഉള്‍പ്പെടെയുള്ളവ അന്വേഷകസംഘത്തിന് കിട്ടിയിട്ടില്ല.

അന്വേഷണപുരോഗതി വെള്ളിയാഴ്ച ചേര്‍ന്ന യോഗം വിലയിരുത്തി. കൂടുതല്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച് രണ്ട്ുദിവസത്തിനകം തീരുമാനമുണ്ടാകും. കേസില്‍ നിര്‍ണായകമായ ചോദ്യംചെയ്യല്‍ ഇനിയും നടക്കാനുണ്ട്. ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തുടരന്വേഷണം സംബന്ധിച്ച രൂപരേഖയായിട്ടുണ്ട്. അതേസമയം, അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് അന്വേഷണസംഘത്തോട് െ്രെകംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് നിര്‍ദേശിച്ചിട്ടുണ്ട്.

pathram:
Leave a Comment