നടി ആക്രമിക്കപ്പെട്ട സംഭവം; സത്യാഗ്രഹവുമായി നടൻ രവീന്ദ്രൻ

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് ഫ്രണ്ട്സ് ഓഫ് പി.ടി ആന്റ് നേച്ചറിന്റെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തും.

അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയർത്തി എറണാകുളം ഗാന്ധിക്വയറിലാണ് വെള്ളിയാഴ്ച രാവിലെ
പരിപാടി സംഘടിപ്പിക്കുക.

മുൻ എം.എൽ.എ പി.ടി. തോമസിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

അതിജീവിതയ്ക്ക് നീതികിട്ടാൻ നമ്മൾ അണിനിരക്കണമെന്ന് ഫ്രണ്ട്സ് ഓഫ് പി.ടി ആന്റ് നേച്ചർ ഭാരവാഹിയും നടനുമായ രവീന്ദ്രൻ പറഞ്ഞു.

രാവിലെ 9.30 ന് ആരംഭിക്കുന്ന സത്യാ​ഗ്രഹം അഡ്വ. എ ജയശങ്കർ ഉദ്ഘാടനം ചെയ്യും.

pathram desk 1:
Related Post
Leave a Comment