കൈയ്യും കാലും എടുക്കുന്നതിലും എളുപ്പമല്ലേ തീർക്കുന്നത് .., കൊത്തിന്റെ ടീസര്‍ പുറത്തിറങ്ങി…

സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം കൊത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടത്.

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലമായി എത്തുന്ന ചിത്രത്തിന്റെ ടീസറില്‍ രഞ്ജിത്തും ആസിഫ് അലിയുമാണ് ഉള്ളത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നല്‍കുന്നതാണ് ടീസര്‍.

കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. റോഷന്‍ മാത്യു, രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

pathram:
Related Post
Leave a Comment