പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായേക്കും

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐ ജി ലക്ഷ്മണയ്ക്കെതിരെ സർക്കാർ നടപടി ഉണ്ടാകും. ഡിജിപി അനിൽകാന്തിന്റെ റിപ്പോർട്ട് അനുസരിച്ചായിരിക്കും നടപടി. ഐ.ജിയുടെ ഭാഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടി ഉണ്ടായെന്നാണ് കണ്ടെത്തൽ.

ലക്ഷ്മണയെ സസ്പെന്റ് ചെയ്യാനുള്ള ശുപാർശയിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും. മോൻസണുമായി സംസാരിച്ചതിന്റെ രേഖകൾ അടക്കം പരിശോധിച്ചാണ് നടപടി. മോൻസണുമായി ഐ.ജിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു

pathram desk 1:
Related Post
Leave a Comment