സീരിയലുകളുടെ ഉള്ളടക്കത്തിലും അവതരണത്തിലും നിലവാര തകര്‍ച്ച – മന്ത്രി സജി ചെറിയാന്‍

സീരിയലുകളുടെ ഉള്ളടക്കത്തിലും അവതരണത്തിലും നിലവാര തകർച്ചയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. 29-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡ്ദാന ചടങ്ങിലാണ് മന്ത്രി വിയോജിപ്പ് പ്രകടിപ്പി്ച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി മികച്ച സീരിയലിന് സർക്കാർ പുരസ്കാരം നൽകാറില്ല. ഏറെയും കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇത് സീരിയൽ മേഖലയുടെ അന്തസിന് തന്നെ കളങ്കം സൃഷ്ടിക്കുന്നു. അതുകൊണ്ട് സീരിയലുകളുടെ ഉളളടക്കത്തിലും തിരുത്തൽ വേണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

pathram desk 1:
Related Post
Leave a Comment