മുല്ലപെരിയാർ അണക്കെട്ട് തുറന്നു;

മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നു . രാവിലെ 7 മണിയോടെയാണ് സ്പിൽവേ തുറന്നത് . 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ആണ് ഉയർത്തിയത് . 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത് . 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചു. ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.70 അടിയാണ്. മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റീമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരു.

വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരു. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറന്നേക്കും

മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ കേന്ദ്ര ജല കമ്മിഷൻ അം​ഗീകരിച്ച റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. തമിഴ്നാട് തയാറാക്കിയ റൂൾ കർവാണ് കേന്ദ്ര ജല കമ്ിഷൻ അം​ഗീകരിച്ചത്. കരേളത്തിന്റെ പ്രവചനാതീതമായ കാലാവസ്ഥയിൽ ഇത് സ്വീകാര്യമല്ലെന്നും ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയാക്കാൻ പാടില്ലെന്നും കേരളം വാദിച്ചു.

ഇടുക്കി ഡാമും തുറന്നേക്കും

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ്.

നാളെ വൈകിട്ട് നാലിനോ മറ്റന്നാള്‍ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കാന്‍ സാധ്യത.

ഇപ്പോള്‍ ഇടുക്കിയിലെ ജലനിരപ്പ് 2398.28 അടി.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട് സെക്കന്റില്‍ 3000 ഘനയടി വെള്ളം ഒഴുക്കും.

ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ല.

ഡാമിന്റെ പരിസരത്തുള്ള 350 കുടുംബങ്ങളെ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി ജലവിഭവമന്ത്രി.

pathram desk 2:
Leave a Comment