വാക്‌സീന്‍ സ്വീകരിച്ച യുവതി മരിച്ചു

കോഴഞ്ചേരി : മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ആര്‍. നായര്‍ (38) ആണ് ഇന്നലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോവിഡ് പ്രതിരോധ വാക്‌സീന്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വീട്ടുകാര്‍ പറയുന്നത്: ഈ മാസം രണ്ടിനാണ് ദിവ്യ കടമ്മനിട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വാക്‌സീന്‍ സ്വീകരിച്ചത്. തലവേദന ഉണ്ടായെങ്കിലും മറ്റു ശാരീരിക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് കോഴ!ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ചു മസ്തിഷ്‌കാഘാതമുണ്ടായി. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. 2 തവണ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോര്‍ ഒരു ശതമാനമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തുടര്‍ന്ന് ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ മരിച്ചു. ദിവ്യ ഗുരുതരാവസ്ഥയില്‍ ആയപ്പോള്‍ തന്നെ വീട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ദിവ്യയുടെ സംസ്‌കാരം പിന്നീട്. ദക്ഷിണ ജി.നായര്‍ ഏക മകളാണ്. അന്വേഷണം ആരംഭിച്ചതായി ഡിഎംഒ ഡോ. എ.എല്‍.ഷീജ പറഞ്ഞു.

pathram:
Leave a Comment