അലക്‌സാന്റ്ര മരിച്ച നിലയില്‍

പനാജി: റഷ്യന്‍ നടി അലക്‌സാന്റ്ര ജാവി (23) മരിച്ച നിലയില്‍. രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ അലക്‌സാന്റ്ര വേഷമിട്ടിട്ടുണ്ട്.

ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈയടുത്ത് നടിയുടെ പ്രണയബന്ധം തകര്‍ന്നുവെന്നും തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

റഷ്യന്‍ സ്വദേശിയായ അലക്‌സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു.

pathram:
Related Post
Leave a Comment