ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി

ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും പിരിയുന്നത്. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭർത്താവ്–ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും ഇവർ പറഞ്ഞു. മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും തങ്ങൾ ഒരുമിച്ച് തന്നെ അവനെ മുന്നോട്ടു വളർത്തുമെന്നും ആമിറും കിരണും പറയുന്നു.

റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിർ ഖാൻ, സംവിധാന സഹായിയായിരുന്ന കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു വിവാഹം. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകൻ.

1986ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആമിറും റീന ദത്തയും വിവാഹിതരാകുന്നത്. ശേഷം 2002ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.

pathram desk 1:
Related Post
Leave a Comment