ബഹ്‌റൈനിൽ നിന്ന് ഓക്സിജനുമായി ഇന്ത്യയിലേക്ക് കപ്പൽ പുറപ്പെട്ടു

മനാമ: ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വീണ്ടും ഓക്സിജൻ. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യൻ സംഘടനകളും സ്വദേശി സംഘടനകളും നൽകിയ 760 ഓക്സിജൻ സിലിണ്ടറുകളും 10 ഓക്സിജർ കൺസൺ‌ട്രേറ്ററുകളും വഹിച്ച് ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് തർകാഷ് ഇന്ത്യയിലേക്ക് പുറപ്പെട്ടു.

കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിനുള്ള സമുദ്രസേതു-2 പദ്ധതിപ്രകാരം ഐ‌എൻ‌എസ് തർകാഷ് കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിൽ എത്തിയത്. സംരംഭവുമായി സഹകരിച്ചവർക്ക് ബഹ്‌റൈൻ ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി.

ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി, ബഹ്‌റൈൻ കേരളീയ സമാജം, മനാമ റോട്ടറി ക്ലബ്, ഐസി‌എ‌ഐ ബഹ്‌റൈൻ ചാപ്റ്റർ, ബഹ്‌റൈൻ ഒഡിയ സമാജ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ, തട്ടായി ഹിന്ദു മർകന്റൈൽ കമ്യൂണിറ്റി, വേൾഡ് എൻ‌ആർ‌ഐ കൗൺസിൽ, തെലുഗു കലാസമിതി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻ‌ജിനിയേഴ്സ് ബഹ്‌റൈൻ ചാപ്റ്റർ, തട്ടായി ഹിന്ദു കമ്യൂണിറ്റി, രാജസ്ഥാനീസ് ഇൻ ബഹ്‌റൈൻ, ബഹ്‌റൈൻ എൻ‌റർപ്രണർഷിപ് ഓർഗനൈസേഷൻ, സംസ്കൃതി ബഹ്‌റൈൻ, ബഹ്‌റൈൻ ഇന്ത്യ കൾചർ ആൻഡ് ആർട്സ് സൊസൈറ്റി, പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ എന്നീ സംഘടനകളാണ് സഹകരിച്ചത്.

മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയയ്ക്കാൻ സംവിധാനങ്ങൾ ഒരുക്കിയതിന് ബഹ്‌റൈൻ സർക്കാരിനും എംബസി നന്ദി അറിയിച്ചു.

pathram desk 1:
Leave a Comment