കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നു;24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കു കൂടി രോഗബാധ, 3645 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 പേര്‍ കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവില്‍ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,50,86,878 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 15,00,20,648 പേരാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കവിയാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ഏപ്രില്‍ 15 മുതല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തില്‍ അധികമായിരുന്നു. മെഡിക്കല്‍ ഓക്‌സിജന്‍, ആശുപത്രിക്കിടക്കകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം കോവിഡ് പ്രതിരോധത്തില്‍ വന്‍വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

pathram:
Leave a Comment