‘കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ല’; സർക്കാർ ഡോക്ടർമാർക്ക് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വാക്സീന്‍ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൂട്ടപ്പരിശോധന അശാസ്ത്രീയമെന്ന കെജിഎംഒഎയുടെ വാദത്തിനും മന്ത്രി മറുപടി പറഞ്ഞു. കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ല. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നാലുദിവസം വരെ സമയമെടുക്കും. പരിശോധന കഴിഞ്ഞവര്‍ സ്വയം ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരിനോട് ആലോചിക്കാതെ ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ശൈലജ പറഞ്ഞു.

വിദേശത്തുപോവുന്നവര്‍ക്കും ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കും മുന്‍ഗണന നല്‍കാം. സർക്കാരിന്റെ തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ ഡോക്ടർമാര്‍ക്ക് ചൂണ്ടിക്കാണിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ടെസ്റ്റ് വർധിപ്പിക്കുന്നത് ഉചിതമാണ്. ടെസ്റ്റിന്റെ സാമ്പിൾ എടുത്തവർ സമൂഹത്തിൽ അധികം ഇടപെടാൻ പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

pathram desk 1:
Leave a Comment