ബിജെപി സ്ഥാനാർത്ഥികളുടെ നാമ നിർദേശ പത്രികകൾ തള്ളി

തലശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും കണ്ണൂർ ജില്ലാ പ്രസിഡൻറുമായ എൻ.ഹരിദാസിൻ്റെ പത്രിക തള്ളി.

കണ്ണൂരിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി.

പത്രിക തള്ളിയതിനെതിരെസുപ്രീം കോടതിയെ സമീപിക്കാൻ ബി.ജെ.പി.

ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.നിവേദിതയുടെ പത്രിക തള്ളി.

ദേവികുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി.

അതേസമയം പിറവത്ത് ഇടതു സ്ഥാനാർത്ഥി ഡോ.സിന്ധുവിൻ്റെ പത്രികയിൽ വോട്ടേഴ്സ് ലിസ്റ്റിലെ ക്രമനമ്പർ തെറ്റായി രേഖപ്പെടുത്തിയെന്ന് കണ്ടെത്തി.

പിന്നീട് തീരുമാനിക്കാനായി പത്രിക മാറ്റിവെച്ചു.

ചങ്ങനാശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി വി ജെ ലാലിയുടെ പത്രികയും മാറ്റിവച്ചു.

നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ സംബന്ധിച്ച അനിശ്ചിത്വമാണ് പത്രിക മാറ്റി വയ്ക്കാൻ കാരണം

pathram desk 2:
Related Post
Leave a Comment