ക്ഷേമപെൻഷൻ 3000 രൂപയാക്കും, പ്രതിമാസം 5 കിലോ അരി, 6000 രൂപ മിനിമം വേതനം, യുഡിഫ് പ്രകടനപത്രിക

തിരുവനന്തപുരം: ജനക്ഷേമ പദ്ധതികൾക്കു ഊന്നൽ നൽകി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കുടുംബങ്ങൾക്കു പ്രതിമാസം 6000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന് പത്രികയിൽ പറയുന്നു. ക്ഷേമപെൻഷൻ വിതരണത്തിനു കമ്മിഷൻ രൂപീകരിക്കും.

40–60 വയസിനിടയിലുള്ള ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്കു 2000 രൂപ പെൻഷൻ നൽകും. എല്ലാ വെള്ളക്കാർഡുകാർക്കും പ്രതിമാസം 5 കിലോ അരി നൽകും. ലൈഫ് പദ്ധതിയിലെ അപാകത പരിഹരിച്ച് സമഗ്രമായ പദ്ധതി തയാറാക്കും. കാരുണ്യ പദ്ധതി നടപ്പിലാക്കും.

കൺവീനർ ബെന്നി ബെഹനാനാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ജനങ്ങളുടെ പ്രകടനപത്രികയാണ് ഇതെന്നും ലോകോത്തര നിലവാരത്തിലേക്കു കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യകേരളം കെട്ടിപെടുക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Related Post
Leave a Comment