മാസം 6000 രൂപ; ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം; യുഡിഎഫ് പ്രകടനപത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം തുടങ്ങിയവ പ്രകടനപത്രികയില്‍ ഉണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുമെന്നുള്ള വാഗ്ദാനങ്ങളും പ്രകടനപത്രികയുടെ കരടില്‍ വ്യക്തമാക്കിയിരുന്നു. ക്ഷേമപെന്‍ഷന്‍, കിറ്റ് എന്നിവയിലും വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയത്.

pathram desk 2:
Related Post
Leave a Comment