വിവാദ ഐഫോണ്‍ ലഭിച്ചത് കോടിയേരിയുടെ ഭാര്യയ്ക്ക്; കസ്റ്റംസ് ചോദ്യം ചെയ്യും

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. 1.13 ലക്ഷം വില വരുന്ന ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് കോഴ നൽകിയതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങി നൽകിയ മൊബൈൽ ഫോൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർ രാജീവൻ, പദ്മനാഭ ശർമ്മ, ജിത്തു, പ്രവീൺ എന്നിവർക്ക് കിട്ടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. കോൺസുൽ ജനറലാണ് ഐ ഫോൺ വിനോദിനിക്ക് നൽകിയത്. ഇതിൽ ഉപയോഗിച്ചിരുന്ന സിം കാർഡും കണ്ടെത്തിയതായാണ് വിവരം

ഐഎംഇ നമ്പർ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്.

pathram desk 2:
Leave a Comment