മാര്‍ച്ച് മധ്യത്തില്‍ ബാങ്ക് സേവനം തുടര്‍ച്ചയായി മുടങ്ങും

ന്യൂഡല്‍ഹി: ബാങ്കുകളുടെ സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ മാര്‍ച്ചില്‍ തുടര്‍ച്ചയായ നാലു ദിവസം സേവനം മുടങ്ങും. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് യൂണിയനുകളുടെ യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാര്‍ച്ച് 15, 16 തിയതികളിലാണ് ബാങ്ക് യൂണിയനുകള്‍ പണിമുടക്കുക. മാര്‍ച്ച് 14 ഞായറാഴ്ചയും മാര്‍ച്ച് 13 രണ്ടാം ശനിയുമാണ്. ഇതോടെ പണിമുടക്കുമായി യൂണിയനുകള്‍ മുന്നോട്ടുപോയാല്‍ നാല് ദിവസം ബാങ്കുകള്‍ തുറക്കില്ല. ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ഒരു ദിവസത്തെ ധര്‍ണയും 20 മുതല്‍ മാര്‍ച്ച് 10വരെ റിലേ ധര്‍ണയും നടത്താനും യൂണിയനുകള്‍ തീരുമാനിച്ചു.

pathram desk 2:
Related Post
Leave a Comment