പ്രധാനമന്ത്രി ഇന്ന് അസമിലും ബംഗാളിലും സന്ദര്‍ശനം നടത്തുന്നു

കൊല്‍ക്കത്ത/ ദിസ്പുര്‍: വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമും പശ്ചിമ ബംഗാളും സന്ദര്‍ശിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബംഗാളില്‍ പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനത്തെ ഏവരും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

അസമിലാണ് പ്രധാനമന്ത്രി ആദ്യം വിമാനമിറങ്ങുക. അസമില്‍ രാവിലെ 11. 45 ന് രണ്ട് മെഡിക്കല്‍ കോളെജ് ആശുപത്രികളുടെ നിര്‍മ്മാണത്തിന് മോദി തറക്കല്ലിടും. സംസ്ഥാന പാതകളും ജില്ലാ റോഡുകളും ഉള്‍പ്പെടുന്ന പ്രധാന പദ്ധതിയായ ‘അസോം മാല’യ്ക്കും അദ്ദേഹം ആരംഭം കുറിയ്ക്കും.

വൈകീട്ടോടെ ബംഗാളില്‍ എത്തുന്ന പ്രധാനമന്ത്രി 4.50ന് ഹാല്‍ദിയയിലെ പ്രധാന പശ്ചാത്തല സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിടും. ഐഒസി ഹാല്‍ഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്‌സിംഗ് യൂണിറ്റിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മോദി നിര്‍വ്വഹിക്കും.

pathram desk 2:
Leave a Comment