ആറാം ഭാര്യ ലൈം​ഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഏഴാം വിവാഹത്തിനൊരുങ്ങി 64 കാരൻ

ഗുജറാത്ത് സൂറത്ത് സ്വദേശിയായ 64കാരൻ തന്റെ ഏഴാം വിവാഹത്തിനായി ഒരുങ്ങുകയാണ്. ദെഗിയ ആണ് തന്റെ ഏഴാം വിവാഹത്തിനായി തയ്യാറെടുക്കുന്നത്. 2020 സെപ്റ്റംബറിലായിരുന്നു ഇയാൾ ആറാം വിവാഹം ചെയ്തത്. 21 വയസ്സ് കുറവുള്ള സ്ത്രീയെ ആയിരുന്നു ഇയാൾ ആറാമത് വിവാഹം ചെയ്തത്. എന്നാൽ ദെഗിയയുമായി ശാരീരക ബന്ധത്തിൽ ഏർപ്പെടാൻ യുവതി തയ്യാറായില്ല. ഇതിനെ തുടർന്ന് ആറാം ഭാര്യയിൽ നിന്നും ഇയാൾ വിവാഹമോചനം നേടി.

എനിക്കൊപ്പം ഉറങ്ങാൻ ഭാര്യ സമ്മതിച്ചിരുന്നില്ല. ഞാനുമായി ബന്ധമുണ്ടായാൽ അസുഖം വരുമെന്നാണ് അവൾ പറയുന്നത്. എനിക്ക് ഹൃദ്രോഗവും ഡയബറ്റിസും മറ്റ് അസുഖങ്ങളുമുണ്ട്. എന്നാൽ ഞാനുമായി ബന്ധത്തിലേർപ്പെടാൻ താത്പര്യമുള്ള ഭാര്യയെയാണ് എനിക്കാവശ്യം. ‘- ദെഗിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ദെഗിയയുടെ ആറാം വിവാഹമാണ് ഇതെന്ന് യുവതി അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെ സ്ത്രീ ആകെ അസ്വസ്ഥതയായി. 42വയസുള്ള വിധവയായിരുന്നു സ്ത്രീ. വിവാഹത്തിന് മുമ്പ് തന്നെ സ്വത്തും പണവും നൽകാമെന്ന് ദെഗിയ സ്ത്രീയ്ക്ക് വാഗ്ദാനം നൽകി. തുടർന്ന് ഭാര്യയെ ഇയാൾ അവരുടെ സഹോദരിയുടെ വീട്ടിലാക്കി. പിന്നീട് അങ്ങോട്ട് പോകാതിരിക്കുകയും വിവാഹ മോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയും ചെയ്തു.

‘അഞ്ച് സ്ത്രീകളെ എനിക്കു മുൻപ് വിവാഹം ചെയ്തിട്ടുണ്ടെന്ന് അയാൾ മറച്ചു വച്ചു. പക്ഷേ, എന്നെ ഇരുട്ടിലേക്ക് തള്ളിയിട്ട് അയാൾ ഇപ്പോൾ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. അയാളുടെ ആദ്യ ഭാര്യയും ഈ ഗ്രാമത്തിൽ തന്നെ ജീവിക്കുന്നുണ്ട്. അയാൾ പുതിയ ബന്ധത്തിലാണെന്ന കാര്യം ഞാൻ ഗ്രാമത്തിൽ ചിലരെ അറിയിച്ചിട്ടുണ്ട്. ‘-ആറാം ഭാര്യ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment