കോവിഡ്: കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം കൂടുതലായ കേരളത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രത്യേക സംഘത്തെ അയക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുക. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ദ്ധരും അടങ്ങുന്നതാണ് സംഘം. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യകേ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കും. കേരളത്തിലും മഹാരാഷ്ട്രയിലും ആണ് നിലവില്‍ രാജ്യത്തിലെ കോവിഡ് ചികിത്സയിലുള്ള രോഗികളില്‍ 70 ശതമാനം പേരുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pathram desk 2:
Related Post
Leave a Comment