മഞ്ഞ് വീഴ്ചയില്‍ കുടുങ്ങിയ യുവതിക്ക് ആര്‍മി ആംബുലന്‍സില്‍ സുഖപ്രസവം

ശ്രീനഗര്‍: കനത്ത മഞ്ഞ് ജമ്മു കശ്മീരിലെ റോഡ് ഗതാഗതവും സാധാരണ ജനജീവിതവും തടസപ്പെടുന്നു. മഞ്ഞുപാളികള്‍ പതിച്ച പാതയിലൂടെ യാത്ര അത്ര അനായാസമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയ ഗര്‍ഭിണി ആര്‍മി ആംബുലന്‍സില്‍ പ്രസവിച്ചതാണ് അവിടെ നിന്നുള്ള പുതു വൃത്താന്തം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടി നരിക്കോട്ടില്‍ നിന്ന് ഒരു ആശാ പ്രവര്‍ത്തകയുടെ ഫോണ്‍ സൈനികരെ തേടിയെത്തി. പിന്നാലെ ആര്‍മി ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ, കനത്ത മഞ്ഞുവീഴ്ചയില്‍ യാത്ര പാതിവഴിയില്‍ തടസപ്പെട്ടു. യുവതിക്ക് പ്രസവവേദന കലശലും. തുടര്‍ന്ന് ആംബുലന്‍സ് നിര്‍ത്തി മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തക യുവതിയുടെ പ്രസവ ശുശ്രൂഷ പൂര്‍ത്തിയാക്കി. യുവതിയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്ന് സൈന്യം അറിയിച്ചു.

pathram desk 2:
Related Post
Leave a Comment