കേരളത്തിൽ തീവ്ര രോഗവ്യാപനം ; ഇന്ന് 5771 പേര്‍ക്ക് കൂടി കോവിഡ്; 19 മരണം

സംസ്ഥാനത്ത് 5771 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5228 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ഉറവിടമറിയാത്ത കേസുകള്‍ 410. ആരോഗ്യപ്രവര്‍ത്തകര്‍ 45. 24 മണിക്കൂറിനിടെ 58,472 പരിശോധനയാണ് നടത്തിയത്. കേരളത്തില്‍ കോവിഡ് വ്യാപനം തീവ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കനത്ത ജാഗ്രത വേണം. രോഗികളും വ്യാപന നിരക്കും കൂടുതലാണ്. കേരളത്തില്‍ കോവിഡ് മരണനിരക്ക് താരതമ്യേന കുറ‌വെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സ്ഥിതി കോവിഡ് വ്യാപനരീതിയിലെ സ്വാഭാവിക പരിണാമാണ്. ജനസംഖ്യയുടെ മൂന്നുശതമാനത്തില്‍ താഴെ പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ച്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Leave a Comment