യുവതിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ഭർത്താവിന്റെ ശ്രമം

പാലക്കാട് ഒലവക്കോട്ട് യുവതിയെ തീകൊളുത്തിക്കൊല്ലാൻ ഭർത്താവിന്റെ ശ്രമം.
സരിത എന്ന യുവതിക്കു നേരെയാണ് ഭർത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ ശേഷമായിരുന്നു ബാബുരാജിന്റെ ആക്രമണം. സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് ലൈറ്റർ കത്തിച്ച് കൊളുത്താൻ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവർ ചേർന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല.

സമീപത്തുള്ളവർ ബാബുരാജിനെ പിടിച്ചുവെച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പോലീസ് സ്റ്റേഷനിൽ ബാബുരാജ് കീഴടങ്ങി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. സരിതയും ബാബുരാജും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

pathram desk 2:
Related Post
Leave a Comment