വിദേശത്തു പോകാന്‍ തടസ്സം; മകളെ മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍

തിരുപ്പൂര്‍ : വിദേശത്തു പോകാന്‍ മകള്‍ തടസ്സമാകുമെന്നു പറഞ്ഞു എട്ടു വയസ്സുള്ള മകളെ മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. ബെംഗളൂരു സ്വദേശി ശൈലജയാണു (39) പിടിയിലായത്.

ബോധരഹിതയായ പെണ്‍കുട്ടിയെ നാട്ടുകാരാണു തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുകയാണ്.

അറസ്റ്റിലായ ശൈലജ, താന്‍ ഡോക്ടറാണെന്നും ഭര്‍ത്താവ് മുത്തുസ്വാമി (42) തന്നെയും മകളെയും ഉപേക്ഷിച്ചതാണെന്നും വിദേശത്തു പോകാന്‍ തടസ്സമാകുമെന്നു കരുതി അമിതമായി ഉറക്കഗുളിക നല്‍കി മകളെ വഴിയോരത്ത് ഉപേക്ഷിച്ചതാന്നുമാണ് പൊലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത്.

വഴിയില്‍ യുവതി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതു നാട്ടുകാര്‍ ശ്രദ്ധിച്ചതോടെ പെണ്‍കുട്ടിയെ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ടു കാറില്‍ കടക്കുകയായിരുന്നു.

pathram:
Leave a Comment